Settings
Light Theme
Dark Theme
Podcast Cover

കടപ്പുറത്തെ കാവോതി| Kadappurathe Kavothi

  • കടപ്പുറത്തെ കാവോതി | ഭാഗം 10 | Kadapurathe Kavothy

    6 JAN 2022 · പിറ്റേദിവസം രാവിലെമുതല്‍ മഴയായിരുന്നു. ചെറുതായി കാറ്റും വീശിയിരുന്നു ''കാവോതിയുടെ പോക്കാണ്!'', അമ്മമ്മ പറഞ്ഞു. താമര ഒന്നും മിണ്ടിയില്ല. പതിയെ പതിയെ കാറ്റിനും മഴയ്ക്കും ശക്തി കൂടി. ഉച്ചയായപ്പോഴേക്കും കാറ്റ് കൊടുങ്കാറ്റായി. തുള്ളിക്കൊരു കുടം കണക്കേ മഴ പെയ്തു. കടപ്പുറത്തേക്ക് നോക്കിയപ്പോള്‍ കടല്‍ ഇളകിമറിയുകയായിരുന്നു. മരങ്ങളെല്ലാം കാറ്റില്‍ പറന്നുപോവുന്നപോലെ. പ്രകൃതി കാവോതിയുടെ പോക്കിന് ആശംസകളര്‍പ്പിക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോള്‍ കാറ്റും മഴയുമെല്ലാം അടങ്ങി. കാവോതി പോയി സുഭാഷ് ഒട്ടുപുറത്തിന്റെ നോവല്‍ കടപ്പുറത്തെ കാവോതി | അവസാന ഭാഗം | അവതരിപ്പിച്ചത് അഞ്ജന രാമത്ത് എഡിറ്റ് ദിലീപ് ടി.ജി
    5m 4s
  • കടപ്പുറത്തെ കാവോതി | ഭാഗം 09 | Kadapurathe Kavothy

    24 DEC 2021 · ആപ്പിളും മുന്തിരിയും ചക്കയും ഓറഞ്ചുമൊക്കെ മലപോലെ കിടക്കുകയായിരുന്നു. ഏതെടുക്കണം എന്നറിയാതെ അവളിത്തിരി നേരം ആശയക്കുഴപ്പത്തില്‍ അകപ്പെട്ടു.
    5m 29s
  • കടപ്പുറത്തെ കാവോതി | ഭാഗം 08| Kadappurathe Kavothy

    18 DEC 2021 · ആനച്ചെവി വലുപ്പമുള്ള താമരയിലകള്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുകയായിരുന്നു. തീപ്പന്തംപോലെയുള്ള താമരപ്പൂവുകള്‍ക്കുചുറ്റും വലിയ വണ്ടുകളും പൂമ്പാറ്റകളും പാറി നടക്കുന്നുണ്ടായിരുന്നു. കാവോതി ഒരു താമരയിലയിലേക്ക് പറന്നിറങ്ങി. താമരയെ ഒരു താമരയിലയിലേക്ക് ഒതുക്കി നിര്‍ത്തി. ഒരു ചങ്ങാടത്തിലെന്നപോലെ അവള്‍ ഉലഞ്ഞു. ''ഇനി നടക്കാം'', കാവോതി പറഞ്ഞു. സുഭാഷ് ഒട്ടുപുറത്തിന്റെ നോവല്‍ കടപ്പുറത്തെ കാവോതി. അവതരിപ്പിച്ചത്: അഞ്ജന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി
    6m 11s
  • കടപ്പുറത്തെ കാവോതി | ഭാഗം 07| Kadappurathe Kavothy

    16 DEC 2021 · നീലനിറത്തിലുള്ള ഉടുപ്പാണ് അവള്‍ ധരിച്ചത്. കുട എടുക്കണോ വേണ്ടയോ എന്നവള്‍ ആലോചിച്ചു. പിന്നെ എടുക്കേണ്ടെന്ന് തീരുമാനിച്ചു. കാവോതി കൊടുത്ത കണവയുടെ മഷികൊണ്ട് അവള്‍ കണ്ണെഴുതി. ഒരു പൊട്ടും തൊട്ടു. പിന്നെ വേഗം കടപ്പുറത്തേക്ക് നടന്നു. സുഭാഷ് ഒട്ടുപുറം എഴുതിയ നോവല്‍ കടപ്പുറത്തെ കാവോതി ഭാഗം ഏഴ്. അവതരിപ്പിച്ചത്: അജ്ഞന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി
    6m 49s
  • കടപ്പുറത്തെ കാവോതി | ഭാഗം 06 Kadappurathe Kavothy

    7 DEC 2021 · സ്‌കൂള്‍ തുറക്കാന്‍ രണ്ടുദിവസം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. കാവോതി തിരക്കിലായതുകാരണം താമര കടപ്പുറത്തേക്ക് പോയതേയില്ല. അവള്‍ കുടിലില്‍നിന്നിറങ്ങാതെ ആ പുസ്തകത്തിലേക്ക് ഒതുങ്ങിക്കൂടി. കണ്ടല്‍വനങ്ങളുടെ സമൃദ്ധിയെയും അവയുടെ ആഴത്തിലുള്ള വേരോട്ടത്തെയുംപറ്റി അവള്‍ അദ്ഭുതത്തോടെ വായിച്ചറിഞ്ഞു. സ്‌കൂളില്‍ പോയിട്ടില്ലാത്ത ഒരു മനുഷ്യന്‍ കണ്ടെത്തിയ അറിവുകള്‍ അവളെ വല്ലാതെ വിസ്മയിപ്പിച്ചു. സുഭാഷ് ഒട്ടുപുറം എഴുതിയ നോവല്‍ കടപ്പുറത്തെ കാവോതി ഭാഗം ആറ്. അവതരണം: അഞ്ജന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി
    4m 43s
  • കടപ്പുറത്തെ കാവോതി | ഭാഗം 05| Kadappurathe Kavothy

    5 DEC 2021 · കാക്കൊല്ലപ്പരീക്ഷ കഴിഞ്ഞുള്ള പത്തുദിവസത്തെ അവധി താമര മുന്‍പില്ലാത്തവിധം ആഘോഷിച്ചു. കടല്‍ കുറച്ചുനാള്‍ അടങ്ങിയതുകാരണം അവളുടെ അച്ഛന് അത്യാവശ്യം മീനും കിട്ടി. ചെമ്മീന്‍ ചാകരയായിരുന്നെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ അവള്‍ തിരുത്തി: ''അച്ഛാ മീനിനെയല്ല ചാകരയെന്നു പറയുന്നത്.'' ''പിന്നെന്താണ്? അരയത്തിപ്പെണ്ണ് പറ!'', അച്ഛനവളെ കളിയാക്കി. സുഭാഷ് ഒട്ടുപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി ഭാഗം നാല്. അവതരണം: അഞ്ജന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി
    4m 2s
  • കടപ്പുറത്തെ കാവോതി | ഭാഗം 04| Kadappurathe Kavothy

    28 NOV 2021 · പിറ്റേദിവസം നേരത്തേതന്നെ അവള്‍ കടപ്പുറത്തെത്തി. അവള്‍ക്ക് ഇത്തവണ മണലില്‍ എഴുതേണ്ടിവന്നില്ല. പാറപ്പുറത്ത് അവളെ കാത്ത് കാവോതി നില്‍പ്പുണ്ടായിരുന്നു. കറുത്ത വസ്ത്രങ്ങളായിരുന്നു കാവോതി ധരിച്ചിരുന്നത്. അത് കണ്ടപ്പോള്‍ അവള്‍ക്കെന്തോ ആശങ്കയുണ്ടായി. സാധാരണ നിറപ്പകിട്ടുള്ള വസ്ത്രമാണ് കാവോതി ധരിക്കാറ്. ആരെങ്കിലും മരിക്കുമ്പോഴാണത്രേ ആളുകള്‍ കറുത്ത വസ്ത്രം ധരിക്കാറെന്ന് അവള്‍ കേട്ടിട്ടുണ്ട്. കാവോതിയുടെ ആരെങ്കിലും മരിച്ചോ? സുഭാഷ് ഒട്ടുപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി ഭാഗം നാല്. അവതരണം: അഞ്ജന രാമത്ത്. എഡിറ്റ് ദിലീപ് ടി.ജി
    4m 5s
  • കടപ്പുറത്തെ കാവോതി | ഭാഗം 03 | Kadappurathe Kavothy

    20 NOV 2021 · അവള്‍ക്ക് സന്തോഷമായി. കഥകള്‍ കേള്‍ക്കാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നല്ലോ. അവള്‍ക്കേറ്റവും ഇഷ്ടം കാവോതിയുടെ കഥയായിരുന്നു. ഇപ്പോള്‍ അതേ കാവോതി അവളോട് ഒരു കഥ പറഞ്ഞുതരട്ടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ സന്തോഷംകൊണ്ട് മതിമറന്നു. സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് നോവല്‍. അവതരിപ്പിച്ചത്: അഞ്ജന രാമത്ത് | എഡിറ്റ്: ദിലീപ് ടി.ജി
    4m 6s
  • കടപ്പുറത്തെ കാവോതി | ഭാഗം 02 | Kadappurathe Kavothy

    6 NOV 2021 · പിറ്റേന്ന് നേരം വെളുത്തപ്പോള്‍, ഇന്നലെ നടന്നതെല്ലാം സ്വപ്നമാണോ എന്ന് തോന്നി താമരയ്ക്ക്. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് വല്ലാതെ സങ്കടം വന്നു. നടന്നതൊന്നും സ്വപ്നമാകരുതേ എന്ന് പ്രാര്‍ഥിച്ച് അവള്‍ മുറ്റത്തേക്കിറങ്ങി. ആകാശം തെളിഞ്ഞുകിടക്കുകയായിരുന്നു. അവള്‍ക്ക് കടപ്പുറത്തേക്ക് പോകണമെന്ന് തോന്നി. മണലില്‍ കാവോതി എന്നെഴുതി കാവോതിയെ പ്രത്യക്ഷപ്പെടുത്തണമെന്ന് തോന്നി. പക്ഷേ, സ്‌കൂളില്‍ പോകാനുള്ളതാണ്. സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് നോവല്‍. അവതരിപ്പിച്ചത്: അഞ്ജന രാമത്ത് | എഡിറ്റ്: ദിലീപ് ടി.ജി
    6m 43s
  • കടപ്പുറത്തെ കാവോതി | ഭാഗം 01 | Kadappurathe Kavothy

    29 OCT 2021 · കാവോതിയുടെ കഥ കേള്‍ക്കാത്ത ഒരു കുഞ്ഞും കടപ്പുറത്തില്ല. ഭൂമിദേവി, വനദേവത എന്നൊക്കെ പറയുമ്പോലെ കടലിനെ കാക്കുന്ന ദേവതയാണ് കാവോതി. കടല്‍ക്കാവോതി. കടപ്പുറത്തേക്ക് മഴ കൊണ്ടുവരുന്നതും തിരിച്ച് മലയിലേക്ക് കൊണ്ടു പോകുന്നതും കാവോതിയാണ്. ആകാശത്ത് മഴക്കാര്‍ കാണുമ്പോള്‍ നെറ്റിക്ക് മീതെ കൈപ്പടം വെച്ച് കടലിലേക്ക് നോക്കി താമരയുടെ അമ്മമ്മ പറയും: ''കാവോതീടെ വരവാണ്!'' സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് നോവല്‍. അവതരിപ്പിച്ചത് അഞ്ജന രാമത്ത്. എഡിറ്റ്: ദിലീപ് ടി.ജി
    6m 51s
സുഭാഷ് ഒട്ടുംപുറം എഴുതിയ കുട്ടികളുടെ നോവല്‍ കടപ്പുറത്തെ കാവോതി പോഡ്കാസ്റ്റ് രൂപത്തില്‍. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചതാണ് കടപ്പുറത്തെ കാവോതി. അവതരിപ്പിച്ചത് അഞ്ജന രാമത്ത്. എഡിറ്റ്: ദിലീപ് ടി.ജി
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search