Settings
Light Theme
Dark Theme
Podcast Cover

CINE POD | MATHRUBHUMI

  • 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' | sports movies

    3 MAY 2024 · സ്‌പോര്‍ട്‌സ് സിനിമകള്‍ എന്നും ചലച്ചിത്രമേഖലയില്‍ ആഘോഷങ്ങളാണ്. വിസിലടികളും ആരവങ്ങളുമായി തിയേറ്ററുകളെ സ്റ്റേഡിയമാക്കി മാറ്റാറുമുണ്ട് ചില ചിത്രങ്ങള്‍. ഇക്കാര്യത്തില്‍ പേരുകേട്ട ഇന്‍ഡസ്ട്രി ബോളിവുഡ് ആണെങ്കിലും തമിഴിലും മലയാളത്തിലുമുണ്ട് കോരിത്തരിപ്പിച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍. കേള്‍ക്കാം സിനിപോഡ് : 'വിസിലടിയും ആര്‍പ്പുവിളികളും, തിയേറ്ററുകളും മനസ്സും കീഴടക്കിയ സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍' 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം'. സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്  
    10m 29s
  • ദേശം കടക്കുന്ന മലയാളസിനിമകള്‍ | Malayalam Cinema Shooting Location

    25 APR 2024 · വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു അങ്ങനെ അടുത്ത കാലത്ത് വന്ന ബ്ലോക്ക്ബസ്റ്റര്‍ മലയാള സിനിമകള്‍ നോക്കുമ്പോള്‍ ഒരു പ്രത്യേകത കാണാം. എല്ലാ സിനിമയിലും കേരളത്തിന് പുറത്തെ ഒരു ന?ഗരം പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദേശം മാറിയെത്തുന്ന ഹിറ്റ് മലയാളസിനിമകള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നതല്ല. കേള്‍ക്കാം സിനിപോഡ് : ദേശം കടക്കുന്ന മലയാള സിനിമകളെക്കുറിച്ച് സിനി പോഡില്‍ നന്ദുവും അജ്മലും: സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്.
    12m 53s
  •  പാന്‍ ഇന്ത്യന്‍ 'മോളിവുഡ്'; സീന്‍ മാറ്റി, ഇനിയും മാറും | Mollywood hits

    3 APR 2024 · പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, ഒടുവിലിതാ ആടുജീവിതവും. മലയാള സിനിമയുടെ സീന്‍ മാറുകയാണ്. റിച്ച് കണ്ടന്റും പണക്കിലുക്കവും ഇപ്പോള്‍ മലയാളത്തിന് സ്വന്തം. മോളിവുഡിനെ കളിയാക്കിയിരുന്നു അന്യഭാഷ പ്രേക്ഷകര്‍ ഇപ്പോള്‍ മലയാള സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. കേള്‍ക്കാം സിനിപോഡ്. സിനിമാ വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: വൃദ്ധ മോഹന്‍.  
    13m 55s
  • വന്നതെല്ലാം ​ഗംഭീരം, ഇനി വരാനുള്ളതോ അതിഗംഭീരം; മോളിവുഡിന് സ്വപ്നവർഷം ആകുമോ 2024?

    21 FEB 2024 · സൂപ്പർതാരങ്ങളുടെ ​ഗംഭീര ചിത്രങ്ങളോടെയാണ് 2024 ലെ മലയാളികളുടെ സിനിമാകാഴ്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഓസ്ലറും, വാലിബനും, ഭ്രമയുഗവും, പ്രേമലുവുമൊക്കെ ഇതിനോടകം തന്നെ ഓളം തീർത്ത മോളിവുഡ് ബോക്സോഫീസില്‍ ഇനി വരാനുള്ളതും പ്രതീക്ഷയുള്ള ചിത്രങ്ങളാണ്. മോളിവുഡിന് സ്വപ്നവർഷമാകുമോ 2024? കേള്‍ക്കാം സിനിപോഡ്: സിനിമക്കായി ഇത്തിരിനേരം. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod
    13m 18s
  • പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങി താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍

    1 FEB 2024 · സൂര്യമാനസം, കുഞ്ഞിക്കൂനന്‍, അങ്കിള്‍ ബണ്‍, പൂക്കാലം തുടങ്ങി വേഷപ്പകര്‍ച്ചകള്‍ കൊണ്ട് താരങ്ങള്‍ ഞെട്ടിച്ച ചിത്രങ്ങള്‍ ഏറെയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ താരങ്ങളൊക്കെയും കരിയറില്‍ ഗെറ്റപ്പ് ചേഞ്ച് കൊണ്ട് ഞെട്ടിച്ചവരാണ്. തമിഴില്‍ മേക്കോവറിന്റെ കാര്യത്തില്‍ കമല്‍ഹാസനെ വെല്ലാന്‍ ആരുണ്ടെന്ന് തോന്നിപ്പോകും. സിനിപോഡില്‍ നന്ദുവും അജ്മലും 'പുട്ടുറുമീസും കുഞ്ഞനും ദശാവതാരവും; മിന്നിത്തിളങ്ങുന്ന താരങ്ങളുടെ പകര്‍ന്നാട്ടങ്ങള്‍'. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍. | Cinepod
    14m 4s
  • രാജകീയമായി വക്കീലെത്തി, ബോക്സോഫീസിനെ മലർത്തിയടിക്കാൻ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും

    11 JAN 2024 · വക്കീല്‍ വേഷത്തിലെത്തിയ നേരിലൂടെ ബോക്‌സോഫീസില്‍ തേരോട്ടം ആരംഭിച്ചിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. ബറോസ്, മലൈക്കോട്ടൈ വാലിബന്‍, എമ്പുരാന്‍ തുടങ്ങിയ ഒരുപിടി ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോക്‌സോഫീസില്‍ മോഹന്‍ലാല്‍ പുതുചരിത്രം രചിക്കുമോ....? കേള്‍ക്കാം സിനിപോഡ്: 'രാജകീയമായി വക്കീലെത്തി, ബോക്‌സോഫീസിനെ മലര്‍ത്തിയടിക്കാന്‍ ഇനി വരും ഭൂതവും വാലിബനും ചെകുത്താനും'. 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്
    12m 27s
  • സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍ | 2013 box office rewind

    3 JAN 2024 · മൂന്ന് 100 കോടി ക്ലബ്ബുകള്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായിരുന്നു 2023. ഒരുപാട് പരാജയചിത്രങ്ങളും സംഭവിച്ചു. സൂപ്പര്‍സ്റ്റാറുകള്‍ ബോക്‌സോഫീസില്‍ തിളങ്ങിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. കേള്‍ക്കാം സിനിപോഡില്‍ നന്ദുവിനെയും അജ്മലിനെയും 'സൂപ്പര്‍സ്റ്റാറുകള്‍ തിളങ്ങിയ വര്‍ഷം, പ്രതീക്ഷയാകുന്ന യുവതാരങ്ങള്‍. 2023 ബോക്‌സോഫീസ് റീവൈന്‍ഡ്'സിനിപോഡ് സിനിമയ്ക്കായി ഇത്തിരിനേരം. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    13m 28s
  • മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്‌സോഫീസ് തിളക്കവും  | Thriller movies in malayalam cinema

    27 DEC 2023 · ത്രില്ലര്‍ സിനിമകളുടെ യുഗമാണ് ഇപ്പോള്‍ മലയാളസിനിമയില്‍. മെമ്മറീസ്, ദൃശ്യം, അഞ്ചാം പാതിര, ദൃശ്യം 2, ഫോറന്‍സിക് എന്നിങ്ങനെ നിരവധി ത്രില്ലര്‍ സിനിമകള്‍കൊണ്ട് സമ്പന്നമായിരുന്നു മലയാള സിനിമയുടെ കഴിഞ്ഞ ഒരു പതിറ്റാണ്ട്. ജീത്തു ജോസഫ്, മിഥുന്‍ മാനുവല്‍ തുടങ്ങി മലയാളികളുടെ പള്‍സറിഞ്ഞ 'ത്രില്ലെ'ഴുത്തുകാരും നിരവധിയാണ്. 'മലയാളത്തിന്റെ 'ത്രില്ലെ'ഴുത്തുകാരും ബോക്‌സോഫീസ് തിളക്കവും' മലയാളസിനിമയിലെ ത്രില്ലിങ് വിശേഷങ്ങളുമായി നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. കേള്‍ക്കാം സിനിപോഡ്, സിനിമയ്ക്കായി ഇത്തിരിനേരം
    14m 14s
  • ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങൾ; പിന്നാലെ കുതിപ്പും കിതപ്പും കാരണമെന്ത്? | Dubbed movies

    13 DEC 2023 · ഓളമുണ്ടാക്കിയ മൊഴിമാറ്റ ചിത്രങ്ങള്‍, പിന്നാലെ കിതപ്പും കുതിപ്പും. കാരണമെന്ത്? ആര്യ, ബണ്ണി, ഹാപ്പി ഡേയ്സ് തുടങ്ങിയ മൊഴിമാറ്റ ചിത്രങ്ങള്‍ ഒരുകാലത്ത് കേരളക്കരയില്‍ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ്. മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് മലയാളികള്‍ക്കിടയില്‍ പതിയെ സ്വീകാര്യത ഏറിവരികയും ചെയ്തു. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത്?... മൊഴിമാറ്റ ചിത്രങ്ങളും മലയാളികളും തമ്മിലൊരു അകല്‍ച്ചയുണ്ടായോ സിനിപോഡില്‍ നന്ദുവും അജ്മലും- 'സിനിപോഡ്- സിനിമയ്ക്കായി ഇത്തിരിനേരം....സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | dubbed movies
    13m 56s
  • അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പർസ്റ്റാറും |Animal movie

    6 DEC 2023 · വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ തരംഗമാവുകയാണ് അര്‍ജുന്‍ റെഡ്ഢി സംവിധായകന്റെ 'അനിമല്‍ '. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ഒരു 'സൂപ്പര്‍സ്റ്റാര്‍' ഈ ചിത്രത്തിലൂടെ ഉദിച്ചു, രണ്‍ബീര്‍ കപൂര്‍. കേള്‍ക്കാം സിനിപോഡ്, 'അനിമലും ബോളിവുഡിന്റെ പുതിയ സൂപ്പര്‍സ്റ്റാറും' സിനി പോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ് . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
    19m 43s
Dive into movie magic, talks, reviews, and behind-the-scenes stories in short episodes. Lights, camera, Cinepod!"

വരൂ... സിനിമകളെക്കുറിച്ച് കേൾക്കാം, സിനിമാ വിശേഷങ്ങളും കഥകളും വിശകലനങ്ങളും ആസ്വദിക്കാം. സിനിപോഡ് - സിനിമയ്ക്കായി ഇത്തിരിനേരം.
Contacts
Information
Author Mathrubhumi
Categories TV & Film
Website -
Email webadmin@mpp.co.in

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search