Support the Podcast
Support the Podcast
Episodes & Posts
Episodes
Posts
22 NOV 2025 · ജീവിതത്തിലെ വസന്ത കാലമെന്ന് വിശേഷിപ്പിക്കുന്ന കോളേജ് ജീവിതത്തിലേയ്ക്ക് ഞാൻ കാലൂന്നിയത് നമ്മുടെ പോളിടെക്നിക്കിലേയ്ക്കായിരു ന്നു. സ്കൂൾ ജീവിതം പോലെ അടിച്ച മർത്തപ്പെട്ട പ്ലാസ് ടൂ ലൈഫിൽ നിന്നും ഒരു പാട് പ്രതീക്ഷകളോടെയാണ് ഞാൻ വന്നത്. വാഹനങ്ങളുടെ കോലാഹലങ്ങ ളൊന്നും തന്നെയില്ലാത്തതികച്ചും ശാന്ത മായ അന്തരീക്ഷം അതായിരുന്നു കോളേജ് പരിസരം. കോളേജിനെക്കുറി ച്ചോർക്കുമ്പോൾ പ്രഭാതത്തിലെ മഞ്ഞു തുള്ളികളെപ്പോലെ ഒരായിരം കാര്യങ്ങ ളാണ് മനസ്സിലേയ്ക്കോടിയെത്തുന്നത്. ജീവിതത്തിൽ മറക്കാനാകാത്തതും ഓർമ്മിക്കാനാഗ്രഹിക്കുന്നതുമായ ഒരു പാട് നിമിഷങ്ങൾ തന്ന കാലമായിരുന്നു ഈ കോളേജിലെ പഠനകാലം. മൂന്ന് വർഷം വളരെപ്പെട്ടെന്നായിരുന്നു കടന്നു പോയത്. ഓരോ വർഷംകഴിയുമ്പോഴും കോളേജിനോടുള്ള അടുപ്പവും സ്നേഹവും കൂടിക്കൊണ്ടേയിരുന്നു. ഞങ്ങളുടെ ബാച്ച് കോളേജിൽ വരു മ്പോൾ ശ്രീമതി രമാവതി ടീച്ചറായിരുന്നു സിവിലിന്റെ ഹെഡ്. ടീച്ചറിനെകുറിച്ച് പറ യുമ്പോൾ, ഇത്രയും ക്ഷമയും സമാധാ നവുമുള്ള ടീച്ചറിനെ ഞങ്ങളാരും കണ്ടിട്ടില്ലായിരുന്നു. ഒരു പുതിയ വീട്ടിലെത്തിയ അതിഥിയെപ്പോലെ പകച്ചു നിൽക്കാതെ ഞങ്ങളെ അവിടുത്തെ അംഗങ്ങളാക്കിമാ റ്റിയതിൽ അവിടുത്തെ ഓരോ അധ്യാപ കർക്കും അനധ്യാപകർക്കും പങ്കുണ്ട്.
പ്ലസ് ടൂ വിൻ്റെ തുടർച്ചയെന്നപോലെ തന്നെ ഒന്നാം വർഷം ഫിസിക്സ്, കെമി സ്ട്രി, മാത്സ്, ഇംഗ്ലീഷ് തുടങ്ങിയവുണ്ടാ യിരുന്നു. പക്ഷേ അവ പഠിപ്പിച്ചിരുന്ന അധ്യാപകരുടെ ശൈലികൾ കൊണ്ട് ഞങ്ങൾക്ക് ആ വിഷയങ്ങൾ വളരെപെ ട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ മൂന്നാം വർഷമെത്തിയപ്പോൾ ശ്രീമതി രമണി ടീച്ചർ, സിവിലിൻ്റെ ഹെഡായി. വളരെ ലളിതമായ രീതിയിൽ നോട്ട്സ് തരുന്നതിൽ ടീച്ചർ എന്നും മുന്നിലായിരു ന്നു. അതുപോലെ തന്നെ വളരെ ചിട്ട യായ പഠനരീതിയും നിലനിർത്തുമായിരു ന്നു. അതോടൊപ്പം പാഠപുസ്തുകത്തിന് പുറത്തുള്ള ലോകത്തെക്കുറിച്ച് വേണ്ട അറിവുകൾ പകർന്നുതരാൻ ടീച്ചർ എന്നും ശ്രമിച്ചിരുന്നു. തീയറിയ്ക്കുമപ്പുറം പ്രാക്ടിക്കലായി കാര്യങ്ങൾ മനസിലാ ക്കാൻ സുധീർ സാർ ശ്രദ്ധിച്ചിരുന്നു. ശ്വാസം അടക്കിപിടിച്ചിരുന്ന് കേൾക്കുന്ന തായിരുന്നു ഡി.കെ. സിന്ധു ടീച്ചറിന്റെ ക്ലാസ്സുകൾ. താമസിച്ച് ക്ലാസിൽ വരുന്നവരോടായി ടീച്ചർ നേരത്തെ പറഞ്ഞി ട്ടുള്ള കാര്യമാണ് ക്ലാസിൽ പിൻവാതിലി ലൂടെ മാത്രമേ കയറാവൂ. കാരണം മറ്റൊ ന്നുമല്ല മുൻവാതിലിലൂടെ കയറിയാൽ കയറുന്ന ആളിന് അവരുടെ സീറ്റിൽ കൊണ്ടിരുത്തിയിട്ടേ ക്ലാസിലെ മുഴുവൻ പേരും ക്ലാസ്സിൽ ശ്രദ്ധിക്കുകയുള്ളു. ടീച്ചർ ക്ലാസ്സെടുക്കുന്ന സമയം ആരെ ങ്കിലും സംസാരിച്ചാൽ അവരോടുള്ള സമീപനം തികച്ചും വ്യത്യസ്തമായിരു ന്നു. ഒരു വഴക്കും പറയില്ല പകരം ഒരു തുറിച്ച് നോട്ടം മാത്രം. അതോടെ ക്ലാസ്സ് നിശബ്ദമാകും. വളരെ ചിട്ടയായി ക്ലാസ്സെ ടുക്കുന്നതിൽ സന്തോഷ് സാർ ശ്രദ്ധിച്ചി രുന്നു. ബിനി ടീച്ചറിൻ്റെ ക്ലാസ്സുകൾ തികച്ചും ലളിതമായിരുന്നു. രണ്ടാം വർഷം മുതലാണ് സുനിത ടീച്ചർ ഞങ്ങളെ പഠിപ്പിക്കാൻ എത്തിയതെ ങ്കിലും വളരെപെട്ടെന്ന് തന്നെ ടീച്ചറിന് ഞങ്ങളോരോരുത്തരേയും മനസ്സിലാ ക്കാൻ കഴിഞ്ഞു. ടീച്ചറിൻ്റെ ക്ലാസ്സുകളും വളരെ ലളിതമായിരുന്നു. ഓരോ ക്ലാസ്സ് തുടങ്ങുമ്പോഴും തലേന്നത്തെ ക്ലാസ്സിലെ പഠനഭാഗത്തിൽ നിന്നും ചോദ്യം ചോദി ക്കാൻ ജയലക്ഷ്മി ടീച്ചർ ശ്രദ്ധിച്ചിരിക്കും. തികച്ചും സ്വാതന്ത്ര്യത്തോടും സമാധാന ത്തോടും ലാബുകൾ ചെയ്യുവാൻ അഞ്ജുടീച്ചറും സിന്ധു ടീച്ചറും ഞങ്ങ ളോരോരുത്തരേയും സഹായിച്ചു. സിന്ധു
പഠനഭാഗത്തിൽ നിന്നും ചോദ്യം ചോദി
ക്കാൻ ജയലക്ഷ്മി ടീച്ചർ ശ്രദ്ധിച്ചിരിക്കും. തികച്ചും സ്വാതന്ത്ര്യത്തോടും സമാധാന ത്തോടും ലാബുകൾ ചെയ്യുവാൻ അഞ്ജുടീച്ചറും സിന്ധു ടീച്ചറും ഞങ്ങ ളോരോരുത്തരേയും സഹായിച്ചു. സിന്ധു വി.സി. ടീച്ചർ അല്പംപോലും ഗൗരവം വിടാതെയാണ് ഞങ്ങളുടെ ക്ലാസ്സിൽ നിന്നിരുന്നതെങ്കിലും ഇടയ്ക്ക് ഞങ്ങൾക്കിടയിലുള്ള തമാശകൾ കേട്ട് ചിരിക്കുമായിരുന്നു. മൂന്നാം വർഷം മാത്രമേ ഞങ്ങളെ പഠിപ്പിച്ചുള്ളു എങ്കിലും ഞങ്ങളോരോരുത്തരേയും വളരെ പെട്ടെന്ന് മനസിലാക്കാൻ ഷൈനി ടീച്ച റിന് കഴിഞ്ഞു. എപ്പോഴും കുട്ടികളുടെ ഭാഗത്ത് നിന്നും ചിന്തിക്കാൻ ടീച്ചർ ശ്രദ്ധിച്ചിരുന്നു. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വർഷം തന്നെ ഈ പോളിടെക്നിക്കിൻ്റെ പ്രോഡക്ട് ആയതിൽ വളരെയധികം സന്തോഷമു ണ്ട്. കോളേജിനെ കുറിച്ച് പറയുവാനാ ണെങ്കിൽ ഇനിയുമുണ്ട് ഒരുപാട് കാര്യ ങ്ങൾ. ആർട്സ്, സ്പോർട്സ്, ലൈബ്രറി, ലോഞ്ച് അങ്ങനെ നീണ്ടുപോകുന്നു ആ നിര. സർവ്വേ ക്യാമ്പ്, പ്രോജക്, സെമി നാർ ഇതൊക്കെ കഴിയുമ്പോൾ തന്നെ നമ്മുടെ അദ്ധ്യാപകരോടും കൂട്ടുകാരോ ടുമൊക്കെ മാനസികമായി അടുക്കുകയും കോളേജ് അന്തരീക്ഷവുമായി വളരെ യേറെ പൊരുത്തപെടുകയും ചെയ്യും. ഇനിയും അവിടെ പഠിക്കാൻ ആഗ്രഹി ക്കുന്നു എന്ന് ഞാൻ എഴുതിയാൽ മറ്റു ള്ളവർ പൊള്ളയായേ കാണുകയുളളു. കുറേ നല്ലമുഹൂർത്തങ്ങൾ സമ്മാനിച്ച കോളേജിനെ ഒരു നോക്ക് കാണുന്നത് പോലും എന്തോ കുളിർമ തോന്നാറുണ്ട്. ഇത്തരത്തിൽ എന്നെ വളരെയധികം സ്വാധീനിച്ച ഒരിക്കലും മായാത്ത കുറേ നല്ല അദ്ധ്യായങ്ങൾ എൻ്റെ ജീവിതമാ കുന്ന പുസ്തകത്തിൽ എഴുതി ചേർത്ത ഈ സരസ്വതി ക്ഷേത്രത്തിന് ഭാവിയിൽ വലിയ ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
എന്ന്,
പൂർവ്വവിദ്യാർത്ഥിനി അനുപമ. സി.എസ്. Become a supporter of this podcast: https://www.spreaker.com/podcast/2025--6802849/support.
Join “2025” Supporters Club
Start supporting this podcast and become part of their community.
Information
| Author | Pod Poly |
| Organization | SNPTC LIBRARY DATABASE |
| Categories | Leisure |
| Website | - |
| - |
Copyright 2026 - Spreaker Inc. an iHeartMedia Company