Settings
Light Theme
Dark Theme
Podcast Cover

സാരസ്വതം | Saraswatham | Autobiography

  • മനസ്സില്‍നിന്ന് ഒരു മയില്‍ ഉയര്‍ന്നാടുന്നു; ഒരിക്കല്‍ കൂടി, ഒരേയൊരു തവണകൂടി | Saraswatham Podcast

    16 SEP 2022 · കൊറോണ അതിന്റെ മൂര്‍ത്തഭാവത്തിലെത്തിയപ്പോഴാണ് മാതൃഭൂമി ഡോട് കോം കലാമണ്ഡലം സരസ്വതി ടീച്ചറുടെ ആത്മകഥയായ 'സാരസ്വതം' പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 'മോഹനഗരം മാടിവിളിക്കുന്നു, വരാതിരിക്കുവതെങ്ങനെ' എന്ന പേരില്‍ ആദ്യത്തെ അധ്യായം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച പ്രതികരണങ്ങള്‍ വളരെ വലുതായിരുന്നു. മോഹനഗരത്തില്‍ എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീച്ചര്‍ തന്റെ അനുഭവങ്ങളുടെ അക്ഷയഖനി അടയ്ക്കുകയാണ്; ഒരു ആഗ്രഹം മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്... സാരസ്വതം അവസാനഭാഗം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Saraswatham Podcast
    17m 42s
  • അവര്‍ക്ക് കുറച്ച് റെസ്റ്റ് ആവശ്യമാണ്'; എം.ടി ആദ്യമായി എന്റെ കാര്യത്തില്‍ പ്രതികരിച്ചു | Saraswatham Autobiography of kalamandalam saraswathy

    25 AUG 2022 · വിശ്രമം എന്ന വാക്കിനെ ഞാന്‍ ഏറ്റവും കൂടുതല്‍ പഴിച്ചിട്ടുണ്ടായിരിക്കാം. ഇരിക്കാനും ഉണ്ണാനും ഉറങ്ങാനും സമയം കിട്ടുന്നില്ലെന്ന് നിരന്തരം എന്നോട് തന്നെ പരാതിയായിരുന്നല്ലോ. കലാദേവത അറിഞ്ഞുകൊണ്ടുതന്നെ എനിക്ക് വിശ്രമം കല്‍പ്പിച്ചു. ഇന്നും അതേപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് വേദനയാണ്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    8m 44s
  • കുഞ്ഞുമാധവിന് വേണ്ടി എം.ടി എന്നും പറഞ്ഞു; അതേ കഥ, അതേ കുതിര! | Saraswatham autobiography of kalamandalam saraswathy

    11 AUG 2022 · മാധവ് വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയപ്പോള്‍ അവന് വലിയൊരു കൂട്ടായി മാറി എം.ടി. മാധവിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും അവനെ കൊഞ്ചിക്കാന്‍ പഠിച്ചും എം.ടിയും പതുക്കെ മുത്തശ്ശനായിത്തുടങ്ങി. എം.ടി. എഴുതാനിരിക്കുമ്പോള്‍ അവന്‍ വന്ന് കസേരയില്‍ ഇരിക്കും. എം.ടിയെ അടങ്ങി ഇരിക്കാന്‍ സമ്മതിക്കാതെ കൈപിടിച്ച് പല പല ആവശ്യങ്ങള്‍ക്കുമായി കൂടെ നടത്തിക്കും. അവന് രണ്ട് വയസ്സായപ്പോള്‍ തൊട്ട് അശ്വതി അവനെ 'സിതാര'യിലാക്കി ദൂരയാത്രകള്‍ ചെയ്യാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ് മടങ്ങിവരിക. രാത്രിയില്‍ എം.ടിയുടെയും എന്റെയും നടുവില്‍ കിടന്ന് ഉറക്കം കിട്ടാതെ അവന്‍ ആവശ്യപ്പെടും; മുത്തശ്ശാ കഥ പറയൂ... കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം | തയ്യാറാക്കി അവതരിപ്പിച്ചത്്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Saraswatham autobiography of kalamandalam saraswathy
    10m 13s
  • നിങ്ങളുടെ വീട്ടുകാര്‍ക്ക് ഈ ബന്ധം ബുദ്ധിമുട്ടാകുമോ?'അശ്വതി ഇഷ്ടപ്പെട്ടയാളോട് എം.ടിയുടെ ചോദ്യം! | saraswatham

    2 AUG 2022 · ശ്രീകാന്ത് നടരാജന്‍. തമിഴ്‌നാട്ടിലെ ഒരു പരമ്പരാഗത ബ്രാഹ്മണകുടുംബത്തില്‍ ജനിക്കുകയും മുപ്പത് ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ മക്കളില്ലാത്ത ചെറിയമ്മയാല്‍ പോറ്റിവളര്‍ത്തപ്പെടുകയും ചെയ്തയാളാണ്. തഞ്ചാവൂരിലെ ഭാഗവതമേളകള്‍ പരമ്പരാഗതമായി ശ്രീകാന്തിന്റെ പിതാമഹന്മാരാണ് ചെയ്തുവരുന്നത്. ശ്രീകാന്ത് തന്റെ ആറാം വയസ്സുമുതല്‍ ഭാഗവതമേള ചെയ്തുവരുന്നുണ്ട്. വലുതായപ്പോള്‍ ഗുരു പന്തനല്ലൂര്‍ ഷണ്‍മുഖ സുന്ദരംപിള്ളയുടെ കീഴില്‍ നൃത്തം പഠിച്ചുതുടങ്ങിയ ശ്രീകാന്ത് പിന്നീട് പത്മാസുബ്രഹ്മണ്യത്തിന്റെ ശിഷ്യനായി ധാരാളം വേദികളില്‍ നൃത്തമവതരിപ്പിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എ
    7m 15s
  • ഒടുവില്‍ സ്വന്തം മണ്ണില്‍ നൃത്യാലയ പിറക്കുന്നു | സാരസ്വതം | saraswatham

    22 JUL 2022 · ശ്രീറാം വൈകാതെ തന്നെ ചാലപ്പുറത്ത് ഒരു സ്ഥലം കണ്ടുപിടിച്ചു. എം.ടി പോയി നോക്കി, ഇഷ്ടപ്പെട്ടു. വിലപറഞ്ഞ് കച്ചവടമുറപ്പിച്ചു. വൈകാതെ തന്നെ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടത്തി. നൃത്ത വിദ്യാലയം എന്ന കാഴ്ചപ്പാടില്‍ നല്ല വിശാലമായ ആകര്‍ഷണീയമായ ഒരു കെട്ടിടം ആണ് എം.ടിയുടെ മനസ്സിലുണ്ടായിരുന്നത്. കോഴിക്കോട്ടെ പ്രശസ്തനായ ആര്‍ക്കിടെക്ട് രമേഷ് ആണ് പ്ലാന്‍ വരച്ചതും കെട്ടിടം പണിതതും. അക്കാലത്ത് ഹോളോബ്രിക്‌സുകള്‍ വന്നുതുടങ്ങുന്നതേയുള്ളൂ. തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ, ചൂട് അറിയാത്ത ഹോളോബ്രിക്‌സുകള്‍ ഉപയോഗിച്ച് സ്ഥലം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് നൃത്തവിദ്യാലയം ഒരുങ്ങി. പാലക്കാട് മേഴത്തൂരില്‍ ഒരു മന പൊളിച്ചപ്പോള്‍ അവിടത്തെ തൂണുകളും വാതിലുകളും മറ്റും എം.ടിയുടെ സുഹൃത്ത് അറിയിച്ചതുപ്രകാരം അദ്ദേഹം തന്നെ പോയി വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നു. കെട്ടിടം നിര്‍മിക്കുന്ന ഓരോ ഘട്ടത്തിലും അദ്ദേഹം നേരിട്ടുതന്നെ ഇടപെട്ടു. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ് ; എസ് സുന്ദര്‍.
    6m 30s
  • സിതാരയുടെ വിവാഹസത്ക്കാരമാണ്, ആഗ്രഹമുണ്ടെങ്കില്‍ കൂടെവരാം'- എം.ടി അശ്വതിയോട് പറഞ്ഞു | saraswatham

    12 JUL 2022 · വൈകുന്നേരം അച്ഛനും മകളും പോയി. സ്വന്തമായിത്തന്നെ നന്നായി അണിഞ്ഞൊരുങ്ങിയാണ് പോയത്. അവള്‍ അച്ഛനോടൊപ്പം പോകുന്നത് നിറഞ്ഞ മനസ്സോടെ ഞാന്‍ നോക്കിനിന്നു. അധികം വൈകാതെ തന്നെ തിരികെയെത്തുകയും ചെയ്തു. പാപ്പയുടെ വിശേഷങ്ങളറിയാന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. അവള്‍ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി. ചേച്ചിയെ കണ്ട കൗതുകം ആ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. വളരെ ചുരുക്കം ആളുകളെ മാത്രമേ റിസപ്ഷന് വിളിച്ചിട്ടുണ്ടായിരുന്നുള്ളൂ. എം.ടിയുടെ ഏട്ടന്മാരും സുഹൃത്തുക്കളുമായി അശ്വതിയ്ക്ക് പരിചയമുള്ളവര്‍ തന്നെയായിരുന്നു അതിഥികള്‍. 'പാപ്പയുടെ അടുത്ത് പോയോ മോള് 'എന്ന് ഞാനവളോട് ചോദിച്ചു. അടുത്തുപോയി, പരിചയപ്പെട്ടു എന്നായിരുന്നു മറുപടി. തയ്യാറാക്കി: ്അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    6m 13s
  • കാളിദാസന്റെ ഋതുസംഹാരം മോഹിനിയാട്ടത്തില്‍; എട്ടു രസങ്ങളോടെ അഷ്ടനായികമാര്‍ | സാരസ്വതം | kalamandalam saraswathy

    27 JUN 2022 · ഋതുസംഹാരവും അഷ്ടനായികമാരെയും എന്റെ വിദ്യാര്‍ഥികളും അറിഞ്ഞിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ എട്ടു നായികമാരായി ഞാന്‍ ഒറ്റയ്ക്കു ചെയ്തത് എട്ടു പേരെക്കൊണ്ട് ചെയ്യിക്കുക എന്നതായിരുന്നു ആശയം. ഋതുസംഹാരവും എട്ടു രസങ്ങളും എട്ടു പേരിലൂടെ ഒരു സ്റ്റേജില്‍ മോഹിനിയാട്ടമായി അവതരിപ്പിക്കുക എന്ന ആശയം ഫലം കണ്ടു. ഒരേ വലിപ്പത്തിലുള്ള എട്ടു കുട്ടികളെ കണ്ടെത്തി അവരെ പരിശീലിപ്പിച്ചു. ഇന്ത്യയിലെ വലുതും ചെറുതുമായ വേദികളില്‍ എല്ലാം തന്നെ എന്റെ കുട്ടികള്‍ അഷ്ടനായികമാരെ അവതരിപ്പിച്ചു. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ്: പ്രണവ്. പി.എസ്
    6m 54s
  • എം.ടി സഹനം മറന്നു, സര്‍ജറിയെങ്കില്‍ അങ്ങനെ | സാരസ്വതം | saraswatham

    14 JUN 2022 · അശ്വതിയെ അമ്മയെ ഏല്‍പിച്ച് ഞാനൊറ്റയ്ക്കാണ് മദ്രാസിലേക്ക് വണ്ടി കയറിയത്. ആശുപത്രിയിലെത്തി എം.ടിയുടെ മുഖം കണ്ടപ്പോള്‍ തന്നെ മനസ്സിലായി എത്രയധികം വേദന സഹിക്കുന്നുണ്ടെന്ന്. ജീവിതത്തില്‍ അത്യാവശ്യം ദുശ്ശീലങ്ങളൊക്കെ എം.ടിയ്ക്കുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് രക്തം ചര്‍ദ്ദിച്ച് അവശനായി ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ നാളുകളോളം കിടന്ന എം.ടി യെക്കുറിച്ച് പിന്നീട് ഞാന്‍ കേട്ടിട്ടുണ്ട്. ജീവന്‍ വരെ പ്രതിസന്ധിയിലായ ഘട്ടത്തില്‍നിന്നു സ്വന്തം ഇച്ഛ കൊണ്ടും ചികിത്സ കൊണ്ടും മടങ്ങിവന്നതാണ് എം.ടി. സാരസ്വതം. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    11m 7s
  • മുറിയിലേക്ക് മാറ്റിയപ്പോള്‍ എം.ടി വന്ന് എത്തിനോക്കി, എന്നെ നോക്കി തലയാട്ടി |സാരസ്വതം | Podcast

    31 MAY 2022 · 'അശ്വതി നക്ഷത്രമാണ്. പേര് അങ്ങനെ തന്നെ ഇരിക്കട്ടെ.' മമ്മയാണ് പറഞ്ഞത്. മമ്മയെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. ആയിക്കോട്ടെ എന്നോ അതല്ല എന്നോ പറഞ്ഞില്ല. കുഞ്ഞിന്റെ പേരിനെക്കുറിച്ച് എം.ടിയ്ക്ക് അഭിപ്രായമോ, അഭിപ്രായവ്യത്യാസമോ ഉണ്ടാകുമോ എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നെയും വാവയെയും മുറിയിലേക്ക് മാറ്റിയപ്പോള്‍ എം.ടി വന്ന് എത്തിനോക്കി. എന്നെ നോക്കി തലയാട്ടി. കഴിഞ്ഞു! അഭിപ്രായവും സന്തോഷവുമെല്ലാം ആ തലയാട്ടലില്‍ ഒതുങ്ങി. ഏട്ടത്തിയമ്മയും അനിയന്മാരുമെല്ലാം വാവയ്ക്ക് ചുറ്റിനുമുണ്ട്. അവരെയെല്ലാം നോക്കിയും അല്ലാത്തപ്പോള്‍ ഉറങ്ങിയും വാവ സ്വന്തം ലോകത്താണ്. എന്നെയും മോളെയും കണ്ടതിനു ശേഷം എം.ടി മാതൃഭൂമിയിലേക്ക് പോയി. ജോലിയ്ക്കിടെയാണ് ആശുപത്രിയില്‍ വന്നത്. വൈകുന്നരം വന്നപ്പോള്‍ കുറച്ചു സമയം തനിച്ചുകിട്ടി. അപ്പോള്‍ ഞാന്‍ പതുക്കെ പറഞ്ഞു: 'മമ്മ പറയുന്നു അശ്വതി എന്നു പേരിടാന്‍. നക്ഷത്രവും അതാണല്ലോ.' എം.ടി ശാന്തനായി തലയാട്ടി
    12m 39s
  • എം.ടിയോടൊപ്പമുള്ള ആ യാത്രകളാണ് ഞാന്‍ ജീവിതത്തില്‍ ഏറെ ആസ്വദിച്ചിട്ടുളളത് | സാരസ്വതം | Podcast

    18 MAY 2022 · 'എം.ടി. തിരക്കുള്ളയാളാണ്, തിരക്ക് എന്ന് പറയുമ്പോള്‍ ടീച്ചര്‍ കരുതുന്നതിലും അപ്പുറത്തെ തിരക്ക്.' കാമിനീ സുകുമാരന്റെ ഭര്‍ത്താവ് സുകുമാരന്‍ സാറിന്റെ വാക്കുകള്‍ ഭാഗ്യവശാല്‍ എന്നെ പലപ്പോഴും മുന്‍നടത്തിയിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല,തിരക്കഥയെഴുത്ത്, സംവിധാനം, കഥകള്‍, നോവലുകള്‍, ഒരിക്കലും മുടങ്ങാത്ത വായന, നിത്യസന്ദര്‍ശകര്‍, യാത്രകള്‍, ബന്ധുക്കള്‍, സൗഹൃദങ്ങള്‍...എം.ടിയുടെ തിരക്കുകള്‍ അവസാനിച്ച ഒരു ദിവസം പോലും ഇല്ല. കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ സാരസ്വതം. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. സൗണ്ട് മിക്‌സിങ് പ്രണവ് പി.എസ്
    7m 22s
'സാരസ്വതം'-കലാമണ്ഡലം സരസ്വതിയുടെ ആത്മകഥ ആരംഭിക്കുകയാണ്. പതിനൊന്നാം വയസ്സുമുതല്‍ നൃത്തത്തിന്റെ അടവുകള്‍ ചവുട്ടിത്തുടങ്ങിയ കാലുകള്‍ ചവുട്ടിക്കയറിയ നേട്ടങ്ങളുടെ പടവുകള്‍. പത്മാസുബ്രഹ്മണ്യം എന്ന നൃത്തവിസ്മയത്തിന്റെ ശിഷ്യത്വം, വെമ്പട്ടിചിന്നസത്യം എന്ന കുച്ചുപ്പുടി ഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകള്‍, മോഹിനിയാട്ടത്തിലെ വേറിട്ട പരീക്ഷണങ്ങള്‍, കഥയുടെ ഐതിഹാസികനായ എം.ടി വാസുദേവന്‍നായരുടെ പത്‌നീപദം...വിശേഷണങ്ങള്‍ ഏറെയാണ് സരസ്വതി ടീച്ചര്‍ക്ക്. തഞ്ചാവൂര്‍ തായ്വേരില്‍ നിന്നു തുടങ്ങി കോഴിക്കോടിന്റെ മണ്ണില്‍വേരുറച്ച ജീവിതമത്രയും വായനക്കാര്‍ക്കായി പങ്കുവെക്കുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്: ഷബിത. എഡിറ്റര്‍ ദിലീപ് ടി.ജി
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search