Settings
Light Theme
Dark Theme
Podcast Cover

രാമായണ മാഹാത്മ്യം | Ramayana Mahatmyam

  • രാമായണത്തിന്റെ  സന്ദേശം | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    16 AUG 2023 · ധര്‍മ്മത്തിന്റെയും കര്‍മ്മത്തിന്റെയും നേരായ മാര്‍ഗ്ഗം പറഞ്ഞു തരുന്ന രാമായണം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വായിച്ചാല്‍ ജീവിത വീക്ഷണത്തെ പുതുക്കി പണിയാനാവും എന്നാണ് വിശ്വാസം.രാമായണങ്ങള്‍ അനേകമുണ്ട്.എല്ലാറ്റിനും അടിസ്ഥാനം വാല്‍മീകി എഴുതിയ ആദികാവ്യം തന്നെ തയ്യാറാക്കിയത്: കെ. പി. സുധീര. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: കൃഷ്ണ ലാല്‍ ബി.എസ്
    3m 13s
  • സാക്ഷിയായി നാരദന്‍  | രാമായണ മാഹാത്മ്യം | Podcast

    15 AUG 2023 · ബ്രഹ്മാവിന്റെ മകനാണ് നാരദന്‍. രാമായണമടക്കമുള്ള പുരാണേതിഹാസങ്ങളില്‍ ഭക്തിമാര്‍ഗ്ഗത്തിലൂടെയുള്ള ജ്ഞാനത്തിനും വൈകുണ്ഠപ്രാപ്തിക്കുമുള്ള സാരോപദേശങ്ങളുമായി നാരായണകീര്‍ത്തനങ്ങള്‍ പാടി സഞ്ചരിക്കുന്ന വീണാധാരിയായ മുനിമുഖ്യനാണ് നാരദന്‍. രാമായണം രചിക്കാന്‍ വാത്മീകിമഹര്‍ഷിയെ ഉദ്‌ബോധിപ്പിച്ചത് നാരദനാണത്രേ. തയ്യാറാക്കിയത്: പുതുമന ഗോവിന്ദന്‍ നമ്പൂതിരി. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m
  • ശ്രീരാമചന്ദ്രന്‍ | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    14 AUG 2023 · രണ്ടു കൈകളിലും ദര്‍ഭ പുല്ലുകള്‍ ചെവിക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വെള്ള വസ്ത്രധാരിയായി രാമന്‍ മുന്നില്‍ നടന്നു. ബാല്യത്തില്‍ തന്നെ കോദണ്ഡമേന്തി, വിശ്വാമിത്രനൊപ്പം, ധര്‍മ്മ രക്ഷക്കായി ലോകത്തിലിറങ്ങിയ രാമന്റെ മഹാ പ്രസ്ഥാന യാത്രയായിരുന്നു അത്. തയ്യാറാക്കിയത്: ഡോ കെ എസ് രാധാകൃഷ്ണന്‍. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍
    3m 3s
  • സീത | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    13 AUG 2023 · ത്രേതാ യുഗത്തിലെ സീത പെണ്‍കരുത്തിന്റെ പ്രതീകമാണ് . ജനകന്റെ മകളായി ജനിച്ചത് കൊണ്ട് ജാനകി എന്നും, ഭൂമിയുടെ മകളായതുകൊണ്ട് ഭൂമിജ എന്നും, മിഥില രാജാവിന്റെ മകള്‍ എന്ന അര്‍ത്ഥത്തില്‍ മൈഥിലി എന്നും, ശരീരബോധത്തെ മറികടക്കാന്‍ കഴിവുള്ള വിദേഹന്റെ( ജനകന്റെ ) മകള്‍ എന്ന നിലയ്ക്ക് വൈദേഹി എന്നും സീതയെ വിശേഷിപ്പിക്കാറുണ്ട്. തയ്യാറാക്കിയത്: കെ.പി സുധീര. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 33s
  • അനുജൻ ലക്ഷ്മണൻ | രാമായണ മാഹാത്മ്യം | |Lakshmana

    12 AUG 2023 · മഹാപ്രസ്ഥാന യാത്ര തുടങ്ങുന്നതിനു മുന്‍പേ രാമന്‍ ലക്ഷ്മണനെ ത്യജിച്ചിരുന്നു. സത്യപരിപാലനത്തിനായി ലക്ഷ്മണനെ പോലും ത്യജിക്കാന്‍ താന്‍ മടിക്കില്ല എന്ന രാമ വാക്യം അതോടെ പരിപാലിക്കപെട്ടു. സീതാപരിത്യാഗത്തിനു ശേഷം രാമന്‍ വിങ്ങിക്കരഞ്ഞ സന്ദര്‍ഭമായിരുന്നു അത്. യമദേവ ദൂതന്‍ രാമനെ കാണാനായി കൊട്ടാരത്തിലെത്തി. തയ്യാറാക്കിയത്: ഡോ കെ എസ് രാധാകൃഷ്ണന്‍. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 3s
  • രാവണന്‍ | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    11 AUG 2023 · രാവണന്‍ അഗ്‌നിഹോത്രിയാണ്. അച്ഛനും അമ്മയും ബ്രാഹ്മണര്‍. നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ഹൃദിസ്ഥം. പത്തുതലകള്‍ കൊണ്ട് നേടാവുന്ന അപാരമായ ജ്ഞാനശക്തി. ഇരുപതു കൈകളുടെ കരുത്തിനും നേടാന്‍ കഴിയുന്നതിനും അപ്പുറമുള്ള മെയ് കരുത്തും കരള്‍ഉറപ്പും. അപാര സുന്ദരന്‍. കൈലാസമെടുത്ത് അമ്മാനമാടാന്‍ കഴിയുന്ന യുദ്ധവീര്യം. തയ്യാറാക്കിയത്: ഡോ കെ എസ് രാധാകൃഷ്ണന്‍. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 12s
  • ഇന്ദ്രനെ ജയിച്ചവന്‍ ഇന്ദ്രജിത്ത് | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    10 AUG 2023 · രാവണന്റെയും മണ്ഡോദരിയുടെയും മൂത്ത മകനായ ഇന്ദ്രജിത്തിന്റെ യഥാര്‍ഥപേര് മേഘനാദന്‍ എന്നാണ്. നവജാത ശിശുവിന്റെ കരച്ചില്‍ മേഘഗര്‍ജനംപോലെ ആയതിനാല്‍ മേഘനാദന്‍ എന്ന് പേരിട്ടു. പുത്രന്‍ അജയ്യനാകണമെന്ന് ആഗ്രഹിച്ച രാവണന്‍ ഇന്ദ്രജിത്തിന്റെ ജനനസമയത്ത് നവഗ്രഹങ്ങളോട് പ്രത്യേക സ്ഥാനത്ത് നിലകൊള്ളാന്‍ ആജ്ഞാപിച്ചുവത്രേ. തയ്യാറാക്കിയത്: ഡോ. ജയശ്രി കെ.എം. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 13s
  • കുംഭകര്‍ണ്ണന്‍ | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    9 AUG 2023 · എന്ന പോരാളിവിശ്രമവസ്സെന്ന യോഗിവര്യന്റേയും കൈകസി എന്ന രാക്ഷസരാജകുമാരിയുടെയും മക്കളാണ് രാവണ,കുംഭകര്‍ണ, വിഭീഷണന്മാര്‍.അവരുടെ സഹോദരിയാണ് ശൂര്‍പ്പണഖ. തപോബലത്താല്‍ നേടിയ വരം ദിശമാറിയത് ദേവകളുടെ സമ്മര്‍ദ്ദത്താല്‍ സരസ്വതീദേവി ചെയ്ത കുസൃതിയാണ്. തയ്യാറാക്കിയത്: ഭാരതി ഹരിദാസ് . അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    2m 52s
  • വിഭീഷണൻ | രാമായണ മാഹാത്മ്യം | Ramayana Mahatmyam

    8 AUG 2023 · രാവണന്റെ ഇളയ സഹോദരനാണ് വിഭീഷണന്‍. കൈകസിയുടെ മക്കളില്‍ സദ്ഗുണ സമ്പന്നനും വിഷ്ണുപ്രിയനുമാണ് അദ്ദേഹം. തപോബലംകൊണ്ട് എല്ലാ നേട്ടങ്ങളും കൈവരുത്തണമെന്ന് ലക്ഷ്യത്തോടെ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനും ബ്രഹ്മാവിനെ തപസ്സുചെയ്തു. വര്‍ഷങ്ങള്‍ നീണ്ട ഘോരതപസ്സിനുശേഷം ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് വരങ്ങള്‍ നല്‍കാന്‍ സന്നദ്ധനായി. മനുഷ്യരൊഴികെ ആരും തന്നെ വധിക്കരുതെന്ന വരം രാവണന്‍ നേടി തയ്യാറാക്കിയത്: ഡോ വിജയരാഘവന്‍ കെ സി. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
    3m 23s
  • സമ്പാതി | രാമായണ മഹാത്മ്യം | Sampati

    7 AUG 2023 · അയോദ്ധ്യാധിപന്‍ ദശരഥ മഹാരാജാവിന്റെ മിത്രവും പക്ഷിരാജനുമായ ജടായുവിന്റെ സഹോദരനാണ് സമ്പാതി. രണ്ടുപേരും യൗവ്വന യുക്തരായി കഴിയുന്ന കാലത്ത് അഹങ്കാരം മൂത്ത് ബലവും വേഗവും പരീക്ഷിക്കുന്നതിനായി ഒരു ദിവസം സൂര്യമണ്ഡലത്തെ ലക്ഷ്യമാക്കി ആകാശമുകള്‍പരപ്പിലേക്കു പറന്നുയര്‍ന്നു. സൂര്യതാപമേറ്റ് ജടായുവിന്റെ ചിറകിനു തീപ്പിടിക്കുന്നത് ഭയന്ന് മറവിനായി അവന്റെ തൊട്ടുമീതെ ചിറകു വിരിച്ചു പറന്നിരുന്ന സമ്പാതിയുടെ ചിറകുകള്‍ വെന്തെരിഞ്ഞ് അവന്‍ താഴേക്കു പതിച്ചു. കാര്യമായ ക്ഷതമേറ്റിരുന്നില്ലെങ്കിലും തൊട്ടുപിറകെ ജടായുവും പരിക്ഷീണനായി നിലത്തു വീണു. തയ്യാറാക്കിയത് : കെ.ടി.ബി കല്പത്തൂര്‍. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
    3m 2s
രാമായണ കഥകള്‍ കേള്‍ക്കാം
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search