Settings
Light Theme
Dark Theme
Podcast Cover

Out OF Town By Anjay Das

  • എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം | Parassinikadavu

    18 APR 2024 · എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദികൂടിയാണീ ക്ഷേത്രം. മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ഇടമാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെയെത്തുന്നു. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം അകലമേയുള്ളൂ ഈ ക്ഷേത്രത്തിലേക്ക്. ചില പ്രത്യേക ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും തെയ്യം അരങ്ങേറുന്ന വേദി കൂടിയാണീ ക്ഷേത്രം. പറശ്ശിനിക്കടവ് ക്ഷേത്ര വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്   
    8m 49s
  • ഇത്രയും പ്രൊഫഷണലായി പരിപാലിക്കുന്ന മറ്റൊരു ഉദ്യാനം കേരളത്തില്‍ വേറെയില്ല | Malampuzha Dam 

    11 APR 2024 · പാലക്കാടിന്റെ ഭംഗി ആസ്വദിക്കാനാണ് നിങ്ങളുടെ യാത്രയെങ്കില്‍ ഒരിക്കലും മിസ്സാവാതെ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മലമ്പുഴ. പാലക്കാട് ടൗണില്‍ നിന്ന് ഏകദേശം 12 കിലോമീറ്ററുണ്ട് ഇവിടേയ്ക്ക്. ടിക്കറ്റെടുത്ത് വേണം അകത്തേക്ക് കയറാന്‍. പൂക്കളുടെ നിറമാണ് ഉദ്യാനത്തിലേക്ക് കടക്കുമ്പോള്‍ കാണാനാവുക. ഇത്രയ്ക്ക് പ്രൊഫഷണലായി പരിപാലിക്കുന്ന ഉദ്യാനങ്ങള്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് പറയാം.  മലമ്പുഴ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍  
    7m 45s
  • അക്ഷരക്കടലിന് നടുക്കെത്തിയപോലെ തോന്നും, ഒ.വി. വിജയന്റെ ഇതിഹാസരചനയുടെ നാട്ടിലേക്ക് | Thasarak

    4 APR 2024 · മലയാളസാഹിത്യത്തിന്റെ ചരിത്രവും വളര്‍ച്ചയും പരിശോധിക്കുന്ന ഒരു വായനാപ്രേമിക്ക് അവഗണിക്കാനാവാത്ത പേരുകളിലൊന്നാണ് ഒ.വി.വിജയന്‍. നോവലുകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആസ്വാദനത്തിന്റെ പുതിയ മാനങ്ങള്‍ തീര്‍ത്ത അദ്ദേഹത്തിനായി ഒരുക്കിയ സ്മാരകം ഇന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യകുതുകികളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ്. ഒ വി വിജയന്റെ ഓര്‍മ്മകളിലൂടെ ഒരു യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ് 
    10m 29s
  • നാ​ഗവല്ലിയുടെ, അലി ഇമ്രാന്റെ ഹിൽ പാലസ്|Hill Palace Museum

    28 MAR 2024 · മെട്രോ നഗരമായി വളർന്ന കൊച്ചിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് തൃപ്പൂണിത്തുറ ഹിൽപ്പാലസ്... കൊച്ചി രാജാക്കൻമാരുടെ ആസ്ഥാന മന്ദിരമായ, 'ഹിൽപ്പാലസ്' ഒട്ടേറെ പുതുമകളോടെ ഇന്ന് ചരിത്രസ്‌നേഹികളെ ആകർഷിക്കുന്ന പ്രധാന ടൂറിസംകേന്ദ്രമായി മാറിയിരിക്കയാണ്. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയവും സംരക്ഷിത പ്രദേശവുമാണ് ഹിൽപ്പാലസ്.ഹില്‍പ്പാലസ് മ്യൂസിയത്തിന്റെ വിശേഷങ്ങളുമായി  ഔട്ട ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ് : കൃഷ്ണലാല്‍, ബി.എസ് സുന്ദര്‍
    14m 19s
  • മഞ്ഞുമ്മല്‍ ബോയ്‌സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള | Podcast

    7 MAR 2024 · മഞ്ഞുമ്മല്‍ ബോയ്‌സും ഗുണയും ഹിറ്റാക്കിയ ചെകുത്താന്റെ അടുക്കള 'കണ്മണി അന്‍പോട് കാതലന്‍..' കമല്‍ഹാസന്‍ നായകനായ 'ഗുണ' എന്ന സിനിമയിലെ ഈ പാട്ട് എത്രതവണ കേട്ടാലും നമുക്ക് മതിവരില്ല, ജനപ്രിയമായ ഈ സിനിമയുടെ പേരില്‍ തന്നെ പ്രശസ്തമായ ഒരുടൂറിസം കേന്ദ്രമുണ്ട് തമിഴ്‌നാട്ടിന്റെ തണുപ്പിന്റെ ഈറ്റില്ലമായ കൊടൈയ്ക്കനാലില്‍. ഈ പാട്ടടക്കം സിനിമയിലെ പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്ത ഗുഹ, 'ഗുണ കേവ്‌സ്' എന്നാണ് സിനിമയുടെ വിജയത്തിന് ശേഷം ഈ സ്ഥലം അറിയപ്പെടുന്നത്. ഗുണ കേവ്‌സിന്റെ വിശേങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. എസ്.സുന്ദര്‍
    13m 3s
  • വള്ളികളില്‍ ഊഞ്ഞാലാടാം, കാനനഭംഗി ആസ്വദിക്കാം: തുറയില്‍ കോട്ട വന ക്ഷേത്രം | Thurayil Kotta Bhagavathi Temple

    15 FEB 2024 · വമ്പന്‍ വള്ളികളില്‍ ഊഞ്ഞാലാടാം, കയറിയിരിക്കാം. വിരിപ്പു വിരിച്ചതുപോലെ കരിയിലകള്‍. മഞ്ഞക്കടമ്പും പൈനും ഇരുമ്പകവുമൊക്കെ ആര്‍ത്തുനില്‍ക്കുന്നു. ക്ഷേത്രത്തിന് മുന്‍പിലായി നീണ്ടുകിടക്കുന്ന ചിറ. അതിന് നടുക്ക് വെള്ളത്തിന് മീതെ തടി നീട്ടിയ മരങ്ങള്‍. ഒരു കാട്ടു നദിയെയാണ് അതോര്‍മിപ്പിക്കുക. പ്രാചീനത്വമാണ് തുറയില്‍ കോട്ടയുടെ ആകര്‍ഷണം. കോഴിക്കോട് ജില്ലയിലെ കാരന്തൂരിനടുത്തുള്ള തുറയില്‍ കോട്ട ക്ഷേത്രം. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Thurayil Kavu Bhagavathi Temple
    9m 26s
  • ഐതിഹ്യവും പ്രകൃതിഭംഗിയും ഇഴചേര്‍ന്ന അപൂര്‍വക്ഷേത്രം, കാണണം അറിയണം തൃക്കുടമണ്ണയെ | Thrikkudamanna Temple

    2 FEB 2024 · കോഴിക്കോട് ജില്ലയില്‍ മുക്കം ടൗണിനോട് ചേര്‍ന്ന് ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം. പുഴയ്ക്കു നടുവിലാണു ഈ ക്ഷേത്രം. നാലു ഭാഗവും പുഴയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ക്ഷേത്രം മഴക്കാലത്ത് ഏറെക്കുറേ വെള്ളത്തിനടിയിലാവും. ഇവിടത്തെ ശിവരാത്രി മഹോത്സവം ഏറെ പ്രസിദ്ധമാണ്. തൃക്കുടമണ്ണയുടെ വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ | Thrikkudamanna Temple
    10m 5s
  • യാത്രികരെ സ്വാ​ഗതം ചെയ്ത് കണ്ടൽക്കാടും കക്കപ്പുറ്റുകളും, കിടിലനാണ് കടലുണ്ടി| Kadalundi Mangroove forest|

    18 JAN 2024 · കടലുണ്ടി പക്ഷി സങ്കേതത്തിലേക്കാണ് ഔട്ട്‌ ഓഫ് ടൗൺ ഇന്ന്പോകുന്നത്. നാല് തുരുത്തുകളാണ് യാത്രയിൽ പിന്നിടുന്നത്. കടലുണ്ടിപ്പുഴ കോഴിക്കോട് ജില്ലയിലാണെങ്കിൽ തൊട്ടപ്പുറത്തുള്ള ബാലാതിരുത്ത് മലപ്പുറം ജില്ലയിലാണ്. ഇവിടെത്തന്നെ രണ്ട് തുരുത്തുകളുണ്ട്. എല്ലാം കണ്ടൽച്ചെടികളാൽ നിറഞ്ഞിരിക്കുന്നു. ചില ചെടികളിൽ കുളക്കോഴികൾ ചിറക് വിടർത്തിയിരിക്കുന്നത് കാണാം.അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. Kadalundi Mangroove forest
    11m 12s
  • കൊച്ചി ന​ഗരത്തിന്റെ മധ്യഭാ​ഗം, കാണേണ്ട കാഴ്ചകളാണ് മം​ഗളവനവും ഓൾഡ് റെയിൽവേ സ്റ്റേഷനും | Mangalavanam Bird Sanctuary

    4 JAN 2024 · കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണ് മംഗളവനം പക്ഷി സങ്കേതകേന്ദ്രം. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഒരു ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുതന്നെയാണ് കേരളത്തില്‍ കൊച്ചിയിലെ ഉപേക്ഷിക്കപ്പെട്ട റെയില്‍വേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്. ഈ രണ്ടിടങ്ങളിലൂടെയുമാണ് ഔട്ട് ഓഫ് ടൗണിന്റെ ഇത്തവണത്തെ യാത്ര. അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Mangalavanam Bird Sanctuary
    10m 15s
  • കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് | Podcast

    15 DEC 2023 · കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ കാണാന്‍ ആഴിമലയിലേക്ക് കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കടല്‍ത്തീര ഹൈന്ദവ ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. 58 അടി (18 മീ) ഉയരമുള്ള ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശില്‍പ്പമാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇത്. ആഴിമല വിശേഷങ്ങളുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Aazhimala Shiva Temple
    8m 7s
യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം
Contacts
Information

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search