Settings
Light Theme
Dark Theme
Podcast Cover

(Malayalam) شرح-الجامع لعبادة الله وحده

Lesson in Malayalam language (Malayalam) شرح الجامع لعبادة الله وحده- للشيخ الإسلام محمد بن عبد الوهاب رحمه الله Based on two explanations of shykh fawzaan and shykh bajaamaal al Halramee...

show more
Lesson in Malayalam language

(Malayalam) شرح الجامع لعبادة الله وحده-
للشيخ الإسلام محمد بن عبد الوهاب رحمه الله

Based on two explanations of shykh fawzaan and shykh bajaamaal al Halramee حفظهما الله

Written and Teaching by
Abu Abdillah Miqdad bin Ali Al-Hindee
حفظه الله



بسم الله الرحمن الرحيم

الحمد لله الصلاة والسلام على رسول الله

أما بعد؛


📒الجامع لعبادة الله وحده

( അല്ലാഹുവിന് മാത്രമുള്ള ആരാധനയുടെ സമഗ്ര രൂപം)

✒ശൈഖ്‌ മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ്‌
رحمه الله

(വിവർത്തനവും വിശദീകരണവും)


‎الله പറയുന്നു -

‎يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم
‎مُّسْلِمُون

(സത്യവിശ്വാസികളേ, നിങ്ങള്‍  الله വെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.)


അവന്റെ പ്രവാചകൻ (صلى الله عليه وسلم) പറയുന്നു :

(‎الله  ഒരാൾക്ക്‌ നന്മ ഉദ്ധേശിച്ചാൽ അവന്‌  ദീനിൽ വിജ്ഞാനം നൽകും;ദീനിൽ അറിവ്‌ നേടൽ ഓരോ മുസ്ലിമിന്റെയും നിർബന്ധ ബാധ്യതയാണ്‌.)

അറിവ്‌; അതാണ്‌ മനുഷ്യനെ الله വിനെ ഭയപ്പെടുന്നവനാക്കുന്നത്‌,ഈ അറിവ്‌ തന്നെയാണ്‌ ദുനിയാവിലും ആഖിറത്തിലും  അവന്റെ പദവികൾ ഉയർത്തുന്നതും സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതും. ദീനിലെ ഏറ്റവും വലിയ അറിവ്‌ الله വിനെ കുറിച്ചും അവന്റെ വിധിവിലക്കുകളെ കുറിച്ചുമുള്ള വിശ്വാസകാര്യങ്ങളിലെ (അഖീദയിലെ) അറിവാണ്‌.

ഇമാം ആബൂ ഹനീഫ(رحمه الله) തന്റെ അഖീദഗ്രന്ഥത്തിന്‌ പേരുവിളിച്ചത്‌ "ഫിഖ്ഹുൽ അക്ബർ"- ഏറ്റവും വലിയ വിജ്ഞാനം- എന്നാണ്‌ ഇതിൽ അതി പ്രധാനമാണ്‌ തൗഹീദും,ശിർക്കും. ‎الله  വിന്റെ പ്രവർത്തികളിലും അവനുള്ള നമ്മുടെ ആരാധനാകർമ്മങ്ങളിലും വേറെ ആരേയും പങ്കുചേർക്കാതെ അവനെ ഏകനാക്കുക എന്നത്‌. ഈ അറിവും അതുനനുസരിച്ച പ്രവർത്തികളുമാണ്‌ ഒരാളെ കത്തിയാളുന്ന;  മനുഷ്യരും കല്ലും ഇന്ധനമായുള്ള നരകത്തിൽ നിന്ന് രക്ഷിക്കുന്നതും ശാശ്വതമായ സുഖാനുഭവങ്ങളുള്ള സ്വർഗ്ഗത്തിനർഹനാക്കുന്നതും.

‎الله വിന്റെ പ്രവാചകർ ഏത്‌ പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ ഉറച്ച്‌ നിന്ന തൗഹീദും ഏറ്റവും ഭയപ്പെട്ട ശിർക്കും നാം നമ്മുടെ ജീവിതത്തിൽ എന്തിനേക്കാളേറെ  ഏറ്റവും പ്രാധാന്യം കൊടുക്കേണ്ട രണ്ടു കാര്യങ്ങളാണ്‌

ഈ വിഷയത്തിൽ ഈ ലഖു കൃതി അടിസ്ഥാനവും സമഗ്രവുമാണ്‌.

ഈ അമൂല്യ കൃതിയുടെ മലയാള വിവർത്തനവും വിശദീകരണവുമാണ്‌ ഇത്‌.

ഈ എളിയ കര്‍മ്മത്തില്‍ അല്ലാമ ശൈഖ്‌ ഫൌസാന്‍, ശൈഖ്‌ മുഹമ്മദ്‌ ബാ ജമാല്‍حفظهم الله  എന്നിവരുടെ അറബിയിലുള്ള ഈ കൃതിയുടെ വിശദീകരണവും ഖുര്‍ആന്‍ ആയത്തുകളുടെ വിശദീകരണത്തിന് ചില പ്രമുഖ അറബി ഖുര്‍ആന്‍ തഫ്സീറുകളും കൂടുതലായുള്ള വിശദീകരണ വ്യക്തതക്ക് വേണ്ടി ചില അഖീദ ഗ്രന്ഥങ്ങളും വിശദീകരണത്തിന് അവലംബിച്ചിരിക്കുന്നു.

അല്ലാഹു ഈ എളിയ കര്‍മ്മം ഇഖ്‌ലാസോടു കൂടിയുള്ളതും അവന്‍റെ പ്രീതി കാംക്ഷിച്ചുള്ളതും ഇത് എഴുതിയവനും വായിക്കുന്നവനും പഠിക്കുന്നവനും പ്രചരിപ്പിക്കുന്നവനും ഈ കൃതി പുറത്തിറങ്ങാനും ഈ രചനക്ക് വേണ്ടി പല രീതിയിലും സഹായിച്ചിട്ടുള്ളവര്‍ക്കും ഇഹത്തിലും പരത്തിലും ഉപകാരപ്പെടുന്ന ഒന്നാക്കി മാറ്റണമെന്ന്‍  الله വിനോട് അവന്‍റെ ഉന്നതമായ നാമവിശേഷണങ്ങള്‍ കൊണ്ട് നാം ചോദിക്കുന്നു.

അല്ലാഹു നമ്മെ അവനു മാത്രം ആരാധിക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും മരണം വരെ അതില്‍ (അവന്‍റെ ദീനില്‍) ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുമാറാകട്ടെ..


والحمد لله الذي بنعمته تتم الصالحات،
وصلى الله وسلم على نبينا
محمد
وعلى آله وصحبه أجمعين.

E-Book Download here:
http://ahsanqawl.com/wp-content/uploads/2017/06/ibdthlah-vahd-checking-final.pdf

الفقير إلى ربه ومغفرته
അബൂ അബ്ദില്ലാഹ് മിഖ്ദാദ് ബിന്‍ അലി പത്തുകണ്ടം അല്‍ ഹിന്ദി

18/റമദാന്‍/1438 ഹിജ്റ വര്‍ഷം

ഹളറമൌത്ത് – യമന്‍
show less
Information
Author AHSAN QAWL-ISLAMIC RADIO.
Categories Religion & Spirituality
Website -
Email -

Looks like you don't have any active episode

Browse Spreaker Catalogue to discover great new content

Current

Looks like you don't have any episodes in your queue

Browse Spreaker Catalogue to discover great new content

Next Up

Episode Cover Episode Cover

It's so quiet here...

Time to discover new episodes!

Discover
Your Library
Search